2013 ജൂലൈ 30, ചൊവ്വാഴ്ച

1. യവനിക - നാടക കളരി

യവനിക ഉയര്ന്നു;ഉദിനൂരില്നാടുണര്ത്തി നാടക കളരി


ഉദിനൂര്‍ : ഉത്തര കേരളത്തിന്റെ സാസ്കാരിക നഗരവും നാടക ഗ്രാമവുമായ ഉദിനൂരില്നാടുണര്ത്തി നാടക കളരിക്ക് തുടക്കമായി.ഉദിനൂര്സെന്ട്രല്.യു.പി സ്കൂളിലാണ് പാഠഭാഗങ്ങള്ക്ക് രംഗഭാഷ്യമൊരുക്കാന്യവനിക ഉയര്ന്നത്.കഴിഞ്ഞ ദിവസത്തെ സന്ധ്യാസമയം ഉദിനൂരിലെ നാടക പ്രവര്ത്തകര്ക്ക് ഒരു നേരമ്പോക്ക് ആയിരുന്നില്ല.ഒരു നാടക കളരിയുടെ അരങ്ങ് തീര്ക്കുകയായിരുന്നു അവര്‍.സ്കൂളിലെ ലൈബ്രറിയില്വട്ടം കൂടിയിരുന്ന് യുപി ക്ലാസുകളിലെ മലയാളം പാഠപുസ്തകം വായിക്കുകയാണ്.കൂടെ നാടക-സിനിമാ-സീരിയല്നടനുമായ മഞ്ജുളനും പിന്നെ സ്കൂളിലെ അധ്യാപകരായ ശ്രീധരന്നമ്പൂതിരിയും പി.പി കുഞ്ഞികൃഷ്ണനും .വി സന്തോഷ് കുമാറും. കൂടിയിരുപ്പിന്റെ അവസാനം അവര്പാഠപുസ്തകങ്ങളിലെ അഞ്ച് നാടകങ്ങള്തെരഞ്ഞെടുത്തു.പിറ്റേന്ന് രാവിലെ സ്കൂളില്നാടക കളിരിക്ക് തുടക്കമായി.ഉടമ്പടിക്കോലം,അവധൂതം,യശ്മാന്‍,ഉഷ്ണകാലം എന്നിവയിലൂടെ ശ്രദ്ധേയനായ .പി ചന്ദ്രന്‍,വിവിധ നാടക മത്സരങ്ങളില്മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട് വേട്ട,ചൂട്ട്,മറുപിറവി,കാവല്‍,ചിതറിയവര്‍,രണ്ടിടങ്ങഴി തുടങ്ങിയ നാടകങ്ങളിലൂടെ അറിയപ്പെടുന്ന രേണുവന്‍,കഥാവശേഷം,ബ്രീഡ്ജ്,കനലാട്ടം,ജോക്കി തുടങ്ങിയ നാടകങ്ങള്ക്ക് രംഗഭാഷയൊരുക്കിയ വിജിന്ദാസ് കിനാത്തില്‍,കണ്ടാമൃഗം,ശബ്ദവും വെളിച്ചവും,ഗ്രീന്റൂം,വേട്ട,ചക്രവ്യൂഹം തുടങ്ങിയ നാടകങ്ങളില്അഭിനയിച്ച അരുണ്നടക്കാവ്, നിരവധി സ്കൂള്‍-കോളേജ് നാടകങ്ങളുടെ സംവിധായകരും എസ്.എസ്. സംസ്ഥാന കലാജാഥയിലെ അംഗവും നിരവധി തെരുവ് നാടകങ്ങളിലൂടെ ശ്രദ്ധേയരായ ഹാരിസ് നടക്കാവ്,രാഹുല്ഉദിനൂര്എന്നിവരാണ് കുട്ടികള്ക്ക് നാടക പരീശീലനത്ത് നേതൃത്വം നല്കിയത്.പരിശീലനത്തിന് മേല്നോട്ടം വഹിച്ച് മഞ്ജുളന്കുട്ടികള്ക്ക് നാടകാഭിനയത്തിന്റെ നുറുങ്ങു വിദ്യകള്പകര്ന്നു നല്കി.നാടകാചാര്യന്മാരായ തോപ്പില്ഭാസി,എന്‍.എന്പിള്ള,പി.എം താജ്,ജി.ശങ്കരപ്പിള്ള,കെ.ടി മുഹമ്മദ് എന്നിവരുടെ പേരുകളിലുള്ള അഞ്ച് ഗ്രൂപ്പുകളായി സ്കൂളിലെ യു.പി വിഭാഗങ്ങളില്നിന്ന് നൂറ്റമ്പതോളം വിദ്യാര്ഥികള്നാടക കളരിയില്പരിശീലനത്തിനെത്തി. അഞ്ചാംതരത്തിലെ 'ദൈവത്തിന്റെ കുപ്പായം',ആറാം തരത്തിലെ 'തൊപ്പി തുന്നുന്നവര്‍', അമ്മ','ആകാശത്തില്ഒരു വിടവ്',ഏഴാംതരത്തിലെ ' അമ്മ കൊയ്യുന്നു' തുടങ്ങിയ പാഠഭാഗങ്ങളാണ് നാടകത്തിനായി തെരഞ്ഞെടുത്തത്.ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളില്നാടകോത്സവം സംഘടിപ്പിക്കാനാണ് തീരുമാനം.കൂടാതെ കുട്ടികളുടെ നാടക സംഘങ്ങള്വിവിധ സ്കൂളുകളിലും നാടകങ്ങള്അവതരിപ്പിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ